2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

സമസ്യാലയം : കഥാസമസ്യ-1

 ''എന്റെ പേര് മേരി.''

ഒരു പാലത്തിന്റെ കീഴിൽ കുടിൽകെട്ടി താമസിച്ചിരുന്ന ഔസേപ്പിന്റെയും അന്നയുടെയും മകളാണ്ഞാൻകഴിഞ്ഞ വെള്ളപ്പൊക്കക്കാലത്തു നിങ്ങൾ വായിച്ച ''കുടിലിനോടൊപ്പം ഒഴുകിപ്പോയി'' എന്ന വാർത്ത അവരെപ്പറ്റിയായിരുന്നു.

എന്നെപ്പറ്റി  വാർത്തയിൽ ആരും ഒന്നും പറഞ്ഞിരുന്നില്ലകാരണം, ഞാൻ ഇവിടെ ആയിരുന്നു.  

ഇവിടെ എന്നു പറഞ്ഞുഎവിടെയെന്നല്ലേജീനിച്ചേച്ചിയുടെ വീട്ടിൽഞാൻ ഇവിടെ എത്തിപ്പെടാൻ കാരണം  വീട്ടിലെ അങ്കിളിന്റെ മകളായ ജീനിച്ചേച്ചിയുടെ മകൾ ജൂനിമോളാണ്കേരളത്തിലെ കോവിഡ് ഭീഷണി കാരണം അന്ന് ആസ്ട്രേലിയായിൽ ആയിരുന്ന ജീനിച്ചേച്ചിക്കും ഭർത്താവിനും മറ്റു മക്കൾക്കും നാട്ടിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ലഅമ്മവീട്ടിൽ അമ്മമ്മയോടൊപ്പം കഴിഞ്ഞിരുന്ന ജൂനിമോളെ നോക്കാൻ എന്നു പറഞ്ഞാണ് അങ്കിൾ എന്നെ ഇങ്ങോ...ട്ടു കൂട്ടിക്കൊണ്ടു വന്നത്ഇവിടെ എത്തിയ എനിക്ക്  ' എല്ലാ ജോലികളും ഏല്പിച്ചുതന്നിരുന്നുഅന്നുമുതൽ എനിക്ക് ഭക്ഷണവും വസ്ത്രവും സംബന്ധിച്ച യാതൊരു കുറവും അനുഭവപ്പെട്ടിട്ടില്ലപാർപ്പിടത്തെപ്പറ്റി  വീട്ടിലെ ഒഴിവാരത്തിൽ കിടന്നിരുന്ന പഴങ്കട്ടിലുകളിലൊന്നിൽ മൂട്ടകടിയും കൊണ്ടായിരുന്നു എന്റെ രാത്രികൾ കടന്നുപോയിരുന്നത് എന്നുമാത്രമേ പറയാനുള്ളൂ.

ഇന്ന്  വീട്ടിലുള്ള എല്ലാവരും ജീനിച്ചേച്ചിയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്കു പോയിരിക്കുകയാണ്.

ഞാൻ മുൻവശത്തെ കതകു ചാരിയിട്ടിട്ട് എന്റെ കട്ടിലിൽ പോയി കിടന്ന് വിശ്രമിക്കുമ്പോഴായിരുന്നുനാടോടികളായി വീടുകൾ കയറിയിറങ്ങുന്ന ചില സ്ത്രീകൾ ഇവിടെ പഴയ തുണികളുണ്ടോ എന്നു ചോദിച്ചുകൊണ്ട് വന്നത്.

 വീട്ടിൽ എനിക്ക് ഉറ്റവരാരുമില്ലാത്തതിന്റെ വേദന പങ്കുവയ്ക്കാനാണ് ഞാൻ അവരോടു സംസാരിച്ചു തുടങ്ങിയത്.

ഞാൻ അവരോടു പറഞ്ഞു: ''എന്റെ പേര് മേരി.''

അവരിൽ ഒരാൾ പറഞ്ഞു: ''മേരി എന്നതിന് ഹിന്ദിയിൽ എന്റെ എന്നാണർഥം.''

എനിക്ക് എല്ലാം എന്റെ എന്നു പറയാം എന്ന് അപ്പോൾ എനിക്കു തോന്നി തോന്നലിൽ ഞാൻ എന്റെ അവസ്ഥ അവരോടു പറഞ്ഞു: ''....ജൂനിമോളെ നോക്കുക എന്നതൊഴികെ  വീട്ടിലുള്ള എല്ലാ ജോലികളും ഞാനാണു ചെയ്യുന്നത്കൂലിയൊന്നുമില്ല.''

എന്നിട്ട് അവരോട് പറഞ്ഞു: ''ഇവിടെ ആരുമില്ലാത്തപ്പോൾ നിങ്ങൾ വന്നതു നന്നായി വീട്ടിൽ ഉള്ളിടത്തോളം പഴയ സാരികൾ മറ്റെവിടെയും ഉണ്ടാവില്ലഒരു വസ്ത്രവും കഴുകി ഉപയോഗിക്കുന്ന ശീലം ഇവിടെയുള്ള ആന്റിക്കില്ലഅലമാരയിൽ പൂട്ടിവച്ചിട്ടുള്ള സാരികളിൽ ഒന്നെങ്കിലും എടുത്ത് നിങ്ങൾക്കു തരണമെന്ന് എനിക്കാഗ്രഹമുണ്ട്എനിക്കതിന് അവകാശമില്ലല്ലോതാക്കോൽ എവിടെയാണിരിക്കുന്നതെന്ന് ഞാൻ കാണിച്ചുതരാംനിങ്ങൾ അലമാരി തുറന്ന് വേണ്ടിടത്തോളം വസ്ത്രങ്ങൾ എടുത്തോളൂമറ്റൊന്നും എടുക്കല്ലേതാക്കോൽ ഇരുന്നിടത്തുതന്നെ വച്ചേക്കണേ.''

താക്കോൽ കാണിച്ചുകൊടുത്തിട്ട് ഞാൻ പോയി കിടന്നു

......

കഥാസമസ്യ - I

പുതിയ ഒരു സംരംഭമാണിത്. 

കഥ തീർന്നിട്ടില്ല. ഇങ്ങനെ പൂർത്തിയാക്കാത്ത ഓരോ കഥ ഓരോ ആഴ്ചയും ഇവിടെ പ്രസിദ്ധീകരിക്കും. പൂർത്തിയാക്കുക. നല്ല പൂരണങ്ങൾ പ്രഗല്ഭരായ മൂന്നു കഥാകൃത്തുക്കൾ വിലയിരുത്തും.




1 അഭിപ്രായം: