2011, നവംബർ 24, വ്യാഴാഴ്‌ച

പാലാക്കവികള്‍: ഋതുസംഹാരം ശ്ലോകം ഒന്ന്, രണ്ട്



ഋതുസംഹാരം ശ്ലോകം ഒന്ന്, രണ്ട് 


കത്തുന്ന സൂര്യന്‍ കണി കാഴ്ച ചന്ദ്രന്‍
സദാ കുളിച്ചുള്ള ജലത്തിനാലും
ദിനാന്തരമ്യം ഉപശാന്തകാമം
ഇതാണു ഗ്രീഷ്മര്‍ത്തു വരുന്നു മുന്നില്‍ !

കാര്‍മേഘമാകും കരിരാജനുംതന്‍
മിന്നല്‍ക്കൊടിക്കൂറ മുഴക്കമോടും
സമ്മദ്ദളം കൊട്ടി വരുന്നതിപ്പോള്‍
വര്‍ഷര്‍ത്തുകാലം നൃപതിക്കുതുല്യം!

പരിഭാഷ: അഗസ്റ്റിന്‍ ഇടമറ്റം