2011, ജൂലൈ 15, വെള്ളിയാഴ്‌ച

athmabhashanam

athmabhashanam

മൃതസഞ്ജീവനി

ഇത് ഇവിടെ അയച്ചു കിട്ടുന്ന കൃതികളില്‍ എനിക്ക് ഇഷ്ടപ്പെടുന്നവ പ്രസിദ്ധീകരിക്കുന്ന ഒരിടമാണ്. കൃതികള്‍ എഡിറ്റു ചെയ്യാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ഫയലായി manobhaavam@hotmail.com എന്ന വിലാസത്തില്‍ attachment ആയി അയയ്ക്കുക. തന്നെപ്പറ്റി ഒന്നോ രണ്ടോ വാക്യങ്ങളില്‍ ഒരു ചെറുകുറിപ്പും വയ്ക്കണം.

ഹിന്ദിയിലുള്ള അശോകാ എന്ന പ്രശസ്ത സിനിമയില്‍ ഉള്‍പ്പെടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശോകാ നിസ്സാര്‍ എന്ന സുഹൃത്തിന്റെ ഒരു കവിതയാണ് ആദ്യം കൊടുക്കുന്നത്.

മൃതസഞ്ജീവനി

സല്ലപിക്കാന്‍ നേരമില്ല.
ചുമലിലിരുന്നു മരിച്ച
മനുഷ്യത്വത്തിന്‍ ഭാരംതാങ്ങാനാവാതെ
ചിറകുതളര്‍ന്ന ദൈവം
ജീവന്റെ ഇഞ്ചക്ഷനുമായി
എത്തുന്നവനെയും കാത്ത്
ഘടികാരത്തിലിരിക്കുകയാണ്.

ഞാനെന്റെ നെഞ്ചിലെ ചൂളയില്‍
ലോകത്തിന്‍ സങ്കീര്‍ണത കയറ്റി
ലോഭങ്ങളില്‍ ഉരച്ചു കത്തിച്ച് അഗ്നി കൂട്ടി
ചോരയില്‍ ചേതനാ വര്‍ണങ്ങള്‍ ചിന്തി
കരളിന്നുരുളിയില്‍ കാച്ചിക്കുറുക്കിയ
ധര്‍മകുശലസൗരഭസ്ഫുരണ-
സ്‌നേഹനൈര്‍മല്യത്തിന്‍
മൃതസഞ്ജീവനിയുമായി
മാത്രകള്‍ പോലും വൈകാതെ
ബ്രഹ്മാസ്ത്രമായി പാഞ്ഞെത്തണമവിടെ.
പോകട്ടെ ഞാന്‍.