2021, നവംബർ 9, ചൊവ്വാഴ്ച

 

പാലാ കട്ടക്കയം കവിസദസ്സ്

*അഗസ്റ്റിൻ ഇടമറ്റം സ്മാരക- കവിതാപുരസ്കാരം*

2021 നവംബർ 13 ശനിയാഴ്ച രാവിലെ 10 മണിക്ക്

പാലായിൽ അമ്പാടി ഓഡിറ്റോറിയം(മാർക്കറ്റ് റോഡ്,പാലാ.)

ചേരുന്ന പുരസ്കാരപ്രദാന സമ്മേളനത്തിൽ

ശ്രീ. കെ. വി. ആന്റണിക്കു സമർപ്പിക്കുന്നതാണ്.

 

പ്രോഗ്രാം

ഈശ്വരപ്രാർത്ഥന

സ്വാഗതം     : ശ്രീ സി.റ്റി.തോമസ് പൂവരണി (പുരസ്കാരസമിതി, ചെയർമാൻ     

അധ്യക്ഷപ്രസംഗം:ശ്രീ രവി പാലാ ( പുരസ്കാരസമിതി രക്ഷാധികാരി.)

അഗസ്റ്റിൻഇടമറ്റം അനുസ്മരണം:  ശ്രീ ജോസ് വട്ടപ്പലം     (പുരസ്കാരസമിതിയംഗം)

പുരസ്കാരംലഭിച്ച കൃതിയെ  പരിചയപ്പെടുത്തൽ  ഡോ.കുര്യാസ് കുമ്പളക്കുഴി. (പരിശോധകസമിതിയധ്യക്ഷൻ)     

പുരസ്കാരപ്രദാനം:പ്രൊഫ.സി.ജെ.സെബാസ്റ്റ്യൻ.                      

മറുപടി :  ശ്രീ കെ.വി.ആന്റണി.

നന്ദിപ്രകാശനം: ശ്രീ ജോസാന്റണി (പുരസ്കാരസമിതിയംഗം)

 

ശ്രീ. രവി പാലാ രക്ഷാധികാരിയും ശ്രീ സി. റ്റി. തോമസ് പൂവരണി ചെയർമാനും സർവശ്രീ ജോസ് വട്ടപ്പലം,  ജോസാന്റണി, ചാക്കോ സി. പൊരിയത്ത് എന്നിവർ അംഗങ്ങളുമായുള്ള ഒരു സമിതിയാണ് അഗസ്റ്റിൻ ഇടമറ്റം സ്മാരക പുരസ്കാരത്തിന്റെ സംഘാടകർ!

താളബദ്ധമായ കവിതകളാണ് പുരസ്കാരത്തിനു ക്ഷണിച്ചത്. എങ്കിലും, താളനിബന്ധന പാലിക്കാത്തവയുൾപ്പെടെ മൊത്തം 51 കവിതാഗ്രന്ഥങ്ങൾ അയച്ചുകിട്ടി.  പ്രൊഫ. ഡോ. കുര്യാസ് കുമ്പളക്കുഴി ചെയർമാനും ശ്രീ. ജോസാന്റണി, ശ്രീ. ചാക്കോ സി. പൊരിയത്ത് എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ പരിശോധനാസമിതിയാണ് പ്രസ്തുത ഗ്രന്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് പുരസ്കാരാർഹമായ കവിതാസമാഹാരമായി  ഒഴുകിമായുന്നത് എന്ന പുസ്തകം തിരഞ്ഞെടുത്തത്.

പങ്കെടുത്ത എല്ലാവർക്കും നന്ദി. പുരസ്കാരം നേടിയ ശ്രീ. കെ. വി. ആന്റണിക്ക് അഭിനന്ദനം!

കവിതാപുരസ്കാരസമിതിക്കുവേണ്ടി സി. റ്റി. തോമസ് പൂവരണി (ചെയർമാൻ)