ഹിന്ദിയിലുള്ള അശോകാ എന്ന പ്രശസ്ത സിനിമയില്‍ ഉള്‍പ്പെടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശോകാ നിസ്സാര്‍ എന്ന സുഹൃത്തിന്റെ ഒരു കവിതയാണ് ആദ്യം കൊടുക്കുന്നത്.
മൃതസഞ്ജീവനി
സല്ലപിക്കാന്‍ നേരമില്ല.
ചുമലിലിരുന്നു മരിച്ച
മനുഷ്യത്വത്തിന്‍ ഭാരംതാങ്ങാനാവാതെ
ചിറകുതളര്‍ന്ന ദൈവം
ജീവന്റെ ഇഞ്ചക്ഷനുമായി
എത്തുന്നവനെയും കാത്ത്
ഘടികാരത്തിലിരിക്കുകയാണ്.
ഞാനെന്റെ നെഞ്ചിലെ ചൂളയില്‍
ലോകത്തിന്‍ സങ്കീര്‍ണത കയറ്റി
ലോഭങ്ങളില്‍ ഉരച്ചു കത്തിച്ച് അഗ്നി കൂട്ടി
ചോരയില്‍ ചേതനാ വര്‍ണങ്ങള്‍ ചിന്തി
കരളിന്നുരുളിയില്‍ കാച്ചിക്കുറുക്കിയ
ധര്‍മകുശലസൗരഭസ്ഫുരണ-
സ്‌നേഹനൈര്‍മല്യത്തിന്‍
മൃതസഞ്ജീവനിയുമായി
മാത്രകള്‍ പോലും വൈകാതെ
ബ്രഹ്മാസ്ത്രമായി പാഞ്ഞെത്തണമവിടെ.
പോകട്ടെ ഞാന്‍.
മൃതസഞ്ജീവനി
സല്ലപിക്കാന്‍ നേരമില്ല.
ചുമലിലിരുന്നു മരിച്ച
മനുഷ്യത്വത്തിന്‍ ഭാരംതാങ്ങാനാവാതെ
ചിറകുതളര്‍ന്ന ദൈവം
ജീവന്റെ ഇഞ്ചക്ഷനുമായി
എത്തുന്നവനെയും കാത്ത്
ഘടികാരത്തിലിരിക്കുകയാണ്.
ഞാനെന്റെ നെഞ്ചിലെ ചൂളയില്‍
ലോകത്തിന്‍ സങ്കീര്‍ണത കയറ്റി
ലോഭങ്ങളില്‍ ഉരച്ചു കത്തിച്ച് അഗ്നി കൂട്ടി
ചോരയില്‍ ചേതനാ വര്‍ണങ്ങള്‍ ചിന്തി
കരളിന്നുരുളിയില്‍ കാച്ചിക്കുറുക്കിയ
ധര്‍മകുശലസൗരഭസ്ഫുരണ-
സ്‌നേഹനൈര്‍മല്യത്തിന്‍
മൃതസഞ്ജീവനിയുമായി
മാത്രകള്‍ പോലും വൈകാതെ
ബ്രഹ്മാസ്ത്രമായി പാഞ്ഞെത്തണമവിടെ.
പോകട്ടെ ഞാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ