2016 ജനുവരി 20, ബുധനാഴ്‌ച

കണി

ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകള്‍ എന്ന പുസ്തകത്തിലെ ആദ്യകവിത 

സമയമിതുതാനെന്നറിയിച്ചു ഭംഗിയില്‍
ശയനം കഴിഞ്ഞെഴുന്നേറ്റു വെളുപ്പിനേ
വെളിവോടെ രചിക്കുക നല്‍വരമോതി നീ!
കലിതകുതുകം ഞാനെടുത്തിതു തൂലിക!!

മലകള്‍തന്‍ ഭംഗി കാണിച്ചുകൊണ്ടെന്നെ നീ
അലമലമിതേറെയായ് നേരമെന്നോതവെ
മരതകമണിഞ്ഞെഴും ശോഭയില്‍ മാമല-
ച്ചെരിവിലൂടെത്തിക്കളഗാനമോതിടും

പുഴയും മുകളിലെത്തൂമാരിവില്ലുമെന്‍
മനമതിന്‍ തൈമാവിലെത്തിടും പക്ഷിയും
അകളങ്കമാര്‍ന്ന കുതൂഹലത്തോടെ ഞാന്‍
വിഷുവിന്നുതന്നെയെന്നോര്‍ത്തു സംതൃപ്തിയില്‍!

പുഴയുടെ സമീപമുള്ളോരെന്റെ പള്ളിയില്‍
പലതവണ പ്രാര്‍ഥിപ്പതിന്നു പോകുമ്പൊഴും
ഭഗവദ്വചനങ്ങള്‍ പങ്കുവയ്ക്കുമ്പൊഴും
സഫലമീ സംതൃപ്തി ലഭ്യമല്ലെങ്കിലും

ഒരുനിമിഷമിക്കാഴ്ച കണ്ടുണര്‍ന്നീടവെ
പെരിയ സംതൃപ്തിയില്‍ തൂലികയ്‌ക്കൊക്കെയും
ഒരു കണിയുമില്ലാതടഞ്ഞൊരെന്‍ മാനസ-
ക്കുരുവികള്‍ പറക്കുന്നിതദ്രിതന്‍ മീതെയായ്!

മഹിതമൊരു കാവ്യം രചിച്ച മഹാകവി-
പ്രതിഭയുടെ പ്രതിമയെന്‍ നാട്ടിലുയരവെ
ശ്രുതിചരഗണം ശുദ്ധമാകാശവീഥിയില്‍
പ്രതിനിമിഷമീക്ഷിച്ചു പാടുന്നു പൈങ്കിളി

കനകരഥമേറട്ടെ കാവ്യപ്രതിഭകള്‍
കവിതകളൊഴുക്കട്ടെ, കാവ്യം നിറയ്ക്കട്ടെ,
കളരവമൊഴുക്കട്ടെ കാനനച്ചോലകള്‍
കരവിരുതു കാട്ടട്ടെ കൃഷകരവരൊക്കെയും.

അസുലഭമതാം ഗന്ധമാളും ലവംഗവും
കഠിനതരമീട്ടിയും തേക്കും വനങ്ങളും
മൃദുപവനനൂയലാടും മണിപ്പാടവും
പുഴകള്‍ പ്രവഹിക്കുന്ന പാഴ്മണല്‍ത്തിട്ടയും

അലകടലു തഴുകുമെന്‍ കേരളം കണ്‍മിഴി-
ച്ചിവിടെയൊരു കാഴ്ച കാണാന്‍ കണിയായിതേ!
ശുഭശകുനമാണിന്നെനിക്കു ഞാന്‍ കൈവച്ച
ലിപികളുയിര്‍കൊള്ളുന്നു നൂതനഭംഗിയില്‍.

2016 ജനുവരി 18, തിങ്കളാഴ്‌ച

അഗസ്റ്റിന്‍ ഇടമറ്റം - വ്യക്തിയും കവിയും

ചാക്കോ സി. പൊരിയത്ത് 

ജന്മനാ കവിയും അധ്യാപകനുമായ ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ ചെറുതെങ്കിലും പ്രൗഢമായ ഒരു സദസ്സില്‍വച്ച് 2016 ജനുവരി 17-ന് കട്ടക്കയം കവിസദസ്സിന്റെ സ്ഥാപക പ്രസിഡന്റായ ശ്രീ. അബ്രാഹം മൂഴൂരിന് നല്കിക്കൊണ്ട് ഡോ. കുര്യാസ് കുമ്പളക്കുഴി പ്രകാശിപ്പിക്കുകയുണ്ടായി. അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ സഹോദരന്‍ കൂടിയായ പ്രൊഫ. സി. ജെ സെബാസ്റ്റ്യനായിരുന്നു യോഗാധ്യക്ഷന്‍. നാല്പതിലേറെ വര്‍ഷമായി പാലായില്‍ പ്രവര്‍ത്തിച്ചുവരുന്ന കട്ടക്കയം കവിസദസ്സാണ് അതിന്റെ സെക്രട്ടറിയുടെ തെരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചത്. ഇന്ന് ആ പുസ്തകത്തില്‍ ഉള്ള ചാക്കോ സി. പൊരിയത്ത് എഴുതിയ അഗസ്റ്റിന്‍ ഇടമറ്റം - വ്യക്തിയും കവിയും എന്ന ലേഖനം പ്രസിദ്ധീകരിക്കുന്നു.
നാളെ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം എഴുതിയ ആമുഖവും നാളെകഴിഞ്ഞു മുതല്‍ എല്ലാ വ്യാഴാഴ്ചയും ശ്രീ അഗസ്റ്റിന്‍ ഇടമറ്റത്തിന്റെ കവിതകളും എല്ലാ ശനിയാഴ്ചയും ശ്രീ. ചാക്കോ സി. പൊരിയത്ത് എഴുതിയ കവിതകളും എല്ലാ തിങ്കളാഴ്ചയും ശ്രീ ജോണി പ്ലാത്തോട്ടം എഴുതിയ കവിതകളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പാലാ സഹൃദയസമിതിയിലെയും കട്ടക്കയം കവിസദസ്സിലെയും അംഗങ്ങളുടെ കവിതകള്‍ ഈ ബ്ലോഗില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രസിദ്ധീകരിക്കുന്നതാണ്. 
ഇങ്ങനെ ചെയ്യുന്നത് അതിലൂടെ സ്ഥല-കാല-സാമ്പത്തിക പരിമിതികളെ അതിലംഘിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെയാണ്.
അത്തരക്കാരെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല; അവരങ്ങനെയാണ്. പെട്ടെന്ന് വികാരം കൊള്ളും. ക്ഷിപ്രകോപികളും ഒപ്പം, ക്ഷിപ്രപ്രസാദികളുമാണ് ഇക്കൂട്ടര്‍.  കോപം വന്നാല്‍ വായില്‍ത്തോന്നുന്നതൊക്കെ പറഞ്ഞെന്നിരിക്കും.  പക്ഷേ, ഉള്ളില്‍ ഒന്നും വച്ചുകൊണ്ടു പെരുമാറുന്ന സ്വഭാവമില്ല.  പൊതുവേ ശുദ്ധഗതിക്കാര്‍, നിഷ്‌ക്കളങ്കര്‍.  വികാരത്തിനു പെട്ടെന്നടിമപ്പെടുന്നവരാണെന്നതിനാല്‍ നിരുപദ്രവകാരികളെന്ന് അവരെക്കുറിച്ചു പറയാമോ എന്നറിയില്ല! 
ഇവിടെ ഇത്രയും കുറിച്ചത് ശിഷ്യതുല്യരെന്നു പറയാവുന്ന ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്ന, ഗുരുസ്ഥാനീയനായ ഒരു സവിശേഷവ്യക്തിയെ ഉദ്ദേശിച്ചുകൂടിയാണ്.  പേര് അഗസ്റ്റിന്‍ ഇടമറ്റം.  പ്രായം നവതിയോടടുക്കാറായത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസ്ഥ ഞങ്ങള്‍ക്കറിയില്ല.  ഉദ്യോഗസ്ഥനായിരുന്നിട്ടുമില്ല.  ഒന്നാംതരം ഗണിതശാസ്ത്രാദ്ധ്യാപകനാണ്.  ഇത്ര നന്നായി, ഉച്ചാരണശുദ്ധി പാലിച്ച് ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്നവര്‍ വിരളം.  സംസ്‌കൃതത്തിലും പാണ്ഡിത്യമുണ്ട്.  ശുദ്ധമായ മലയാളത്തില്‍ എഴുതാനും പറയാനും സമര്‍ത്ഥന്‍.  നല്ല കവി.  എന്തെങ്കിലുമൊരു പോരായ്മ ചൂണ്ടിക്കാട്ടാമോ ഈ ബഹുമുഖ പ്രതിഭയുടെ കാര്യത്തില്‍, എന്നു ചോദിക്കുന്ന പക്ഷം, ആള്‍ അത്ര പുരോഗമനവാദിയൊന്നുമല്ലെന്നു പറയേണ്ടിവരും!  നല്ല കവിത്വമുള്ളയാളാണെങ്കിലും എഴുത്തുവഴിയില്‍ പഴയ സങ്കേതങ്ങളില്‍ത്തന്നെയാണിപ്പോഴും.  വരിയൊപ്പിച്ചെഴുതാന്‍ ഒരു മുട്ടുമില്ലാത്തയാള്‍, വാക്കുകള്‍ക്കു പഞ്ഞമില്ലാതെ എഴുതാന്‍ കഴിയുന്നയാള്‍.  പക്ഷേ, കേരളവര്‍മ്മക്കാലത്തെ ചില ശാഠ്യങ്ങള്‍ നിലനിന്നുകാണണമെന്നുണ്ട് ഇദ്ദേഹത്തിന്.  ദ്വിതീയാക്ഷരപ്രാസം വിട്ടൊരു കളിയുമില്ല.  അന്ത്യപ്രാസം, അനുപ്രാസം തുടങ്ങിയവയോടൊക്കെ അടങ്ങാത്ത കമ്പം! 
വ്യക്തിജീവിതത്തെക്കുറിച്ചു പറഞ്ഞാലോ? നൈഷ്ഠിക ബ്രഹ്മചാരി, നിത്യഖദര്‍ധാരി. പാലായില്‍ സഭാസ്ഥാപനങ്ങളോട് അടുത്ത ബന്ധം.  താമസവും അത്തരമൊരിടത്തുതന്നെ.  വിശ്വാസത്തോടും വൈദികരോടും വലിയ അടുപ്പം, ആദരം. പ്രകൃതിചികിത്‌സയുടെ പ്രചാരകനുമാണ് ശ്രീ അഗസ്റ്റിന്‍ ഇടമറ്റം. 
കവിതക്കമ്പക്കാരുടെ ഒരു സമിതി പാലായിലെ 'ദീപനാളം' വാരികയോടനുബന്ധിച്ച് ് പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുപതിറ്റാണ്ടാകുന്നു.  പേര് കട്ടക്കയം കവിസദസ്സ്.  ആരംഭശൂരത്വം ഒട്ടും കുറവായിരുന്നില്ല.  കാലക്രമേണ പ്രവര്‍ത്തനം മന്ദീഭവിച്ചു.  മുതിര്‍ന്ന ഏതാനും കവിതയെഴുത്തുകാര്‍ വല്ലപ്പോഴുമൊക്കെ കൂടി കവിത ചൊല്ലും, കേള്‍ക്കും, അഭിപ്രായം പറയും.  യുവ 'കവി'കള്‍ക്ക് ഇതിനൊന്നും നേരമില്ല! ഋതുസമ്മേളനങ്ങളും വാര്‍ഷിക യോഗങ്ങളുമൊക്കെ കേമമായി നടത്തിയ ചരിത്രമൊക്കെയുണ്ട്.  അന്നുമിന്നും സമിതിക്കൊരു കാര്യദര്‍ശിയുള്ളത് ഇദ്ദേഹമാണ് - ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം.  കവിസദസ്സ് വിളിച്ചുകൂട്ടുന്നതും ഇദ്ദേഹം തന്നെ.  പുതുകവിതയോട് തീരെ ബഹുമാനമില്ലെങ്കിലും പുതു കവികളോട് നീരസമൊന്നും കാട്ടാറില്ല ഇദ്ദേഹം.  പെട്ടെന്നു ചൂടാവും.  പുതുകവിതയെ എടുത്തു കുടയും. പിന്നെ, ശാന്തം, സ്വസ്ഥം! ശാസ്ത്രവും ടെക്‌നോളജിയുമൊക്കെ വളര്‍ന്ന് ഭാഷയെയും സാഹിത്യത്തെയും വരെ വല്ലാതെ ബാധിച്ചുതുടങ്ങിയിരിക്കുന്നെന്നു രോഷം കൊള്ളും.  പുതുതായ എന്തിനെയും നെറ്റി ചുളിച്ച് സംശയദൃഷ്ടിയോടെയേ വീക്ഷിക്കുകയുള്ളു.
ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം നൂറുകണക്കിനു കവിതകളെഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടവ ഏറെയില്ല. 'ദീപനാള'ത്തിലൂടെ വെളിച്ചം കണ്ടവയാണ് കൂടുതലും.  മംഗളശ്ലോകങ്ങളുടെ കുടുംബത്തില്‍പ്പെട്ടവതന്നെ കുറേയുണ്ട്; പിറന്നാള്‍ മംഗളങ്ങളും ജൂബിലിമംഗളങ്ങളുമൊക്കെ നേര്‍ന്നുകൊണ്ടുള്ളവ.  ഭാഷാവൃത്തങ്ങളില്‍ രചിക്കപ്പെട്ടവയുമുണ്ട് ഇക്കൂട്ടത്തില്‍.  ഇന്ന് ഇത്തരം ആശംസാരചനകളോട് ആളുകള്‍ക്കു താത്പര്യക്കുറവാണെന്നതൊന്നും കവിയെ ബാധിക്കുന്ന കാര്യങ്ങളല്ല! ഇദ്ദേഹമെഴുതിയവയെല്ലാം കതിര്‍ക്കനമുള്ളവയാണെന്നു പറഞ്ഞുകൂടാ.  പക്ഷേ, വളരെ ഹൃദ്യമായ, കവിത്വം തുളുമ്പി നില്‍ക്കുന്ന കുറേ കവിതകള്‍ ഇദ്ദേഹമെഴുതിയിട്ടുണ്ട്. 'വേഗപ്പൂട്ട്' എന്നഒരെണ്ണമോര്‍മ്മിക്കുന്നു.  നമ്മുടെ ചിക്കന്‍ഗുനിയക്കാലത്തെഴുതിയതാണ്. ('ദീപനാള' ത്തില്‍ വന്ന രചന) ആ കെട്ട രോഗം ബാധിച്ച് നടപ്പുമുട്ടിയവര്‍ ഏറെയുണ്ടായിരുന്നല്ലോ അന്ന്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടു പിടിപ്പിക്കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് ആയിടെയാണ്.  ഭാവനാശാലിയായ കവി, ചിക്കന്‍ഗുനിയ ബാധിച്ച് നടപ്പിനു വേഗം കുറഞ്ഞുപോയ മനുഷ്യരെക്കുറിച്ചെഴുതിയ   മനോഹര കവിതയാണ് 'വേഗപ്പൂട്ട്'.  (വരികളൊന്നും ഇപ്പോള്‍ ഓര്‍മ്മിക്കുന്നില്ലെന്നത് കവിതയുടെ കുഴപ്പമല്ല, ഇത് കുറിക്കുന്നയാളുടേതാണ്.)
കടത്തുകാരന്‍, കല്‍ത്തച്ചന്‍, ഹരിശ്രീ, രാത്രിവണ്ടി, പാവം പ്രാവ് തുടങ്ങി ഒട്ടനേകം ഹൃദയഹാരിയായ കവിതകള്‍ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റം എഴുതിയിട്ടുണ്ട്.  ഒരു കാല്പനിക ലോകത്തെക്കുറിച്ചല്ല, പച്ചയായ  ജീവിതത്തെക്കുറിച്ചാണ് ഇദ്ദേഹം എഴുതാറുള്ളത്.  തനിക്ക് മനസ്സില്‍ക്കയറിക്കൂടുന്നതെന്തും രചനയ്ക്കു വിഷയമാക്കുന്നു ഈ കവി.  ഒരുദാഹരണം കുറിക്കട്ടെ:  വളരെക്കാലം യാത്രക്കാരെ കടത്തുതോണിയില്‍ അക്കരെയിക്കരെ തുഴഞ്ഞെത്തിച്ച ഒരു കടത്തുകാരനെക്കുറിച്ചെഴുതിയ കവിതയാണ് 'കടത്തുകാരന്‍'.  പുഴയ്ക്കു വിലങ്ങനേ ഒരു പാലം പണിയുക എന്നൊരാശയം പ്രാവര്‍ത്തികമാക്കുന്നകാലമായപ്പോഴേക്ക് കടത്തുകാരന്‍ വാര്‍ദ്ധക്യം ബാധിച്ചു കിടപ്പിലാകുന്നു.  വാക്കില്‍ കര്‍ക്കശക്കാരനെങ്കിലും പ്രവൃത്തിയില്‍ ശര്‍ക്കരപ്രായനായിരുന്നു അയാള്‍.  മുങ്ങിമരിക്കാതെ പലരെയും രക്ഷിച്ച ചരിത്രവും അയാള്‍ക്കുണ്ട്.  ലുബ്ധരായ യാത്രക്കാര്‍ കടത്തുകൂലി കൊടുക്കാതെ കടന്നുകളയുന്നതിലും ആ ' ഒറ്റത്തടി'ക്കാരനു പരിഭവമുണ്ടായിരുന്നില്ല.  ഒരു രാത്രിയില്‍ എവിടെയോ പോയിട്ട് വൈകിയെത്തിയ സ്ഥലത്തെ പ്രമാണിക്ക്, അക്കരെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയിരുന്ന കടത്തുകാരനെ ഏതാനും വട്ടം കൂവിവിളിച്ചുണര്‍ത്തേണ്ടി വന്നെന്നതുകൊണ്ടുണ്ടായ രോഷം തീര്‍ക്കാന്‍ കിട്ടിയതും കടത്തുകാരനെത്തന്നെ! പ്രതിഫലം കൊടുത്തതിങ്ങനെ:
''ചാട്ടവാറില്ലാഞ്ഞാകാം, കൊടുത്തു കവിളത്ത്
ശ്രേഷ്ഠസേവന വീരമുദ്രകള്‍ തെരുതെരെ.
നാട്ടുകാരെനിക്കുണ്ടെന്നോതിയില്ലവന്‍, തന്റെ
പാട്ടിനുപോയാന്‍ ദീര്‍ഘകായനാമുതലാളി......''        
ഇക്കവിതയിലെ കടത്തുകാരനോട് വികാരപരമായൊരു താദാത്മ്യമുണ്ട്, അയാളുടെ ദു:ഖകഥ വിവരിക്കുന്ന കവിക്ക്.  ഇതുപോലെ മനസ്സറിഞ്ഞെഴുതിയ പല കവിതകള്‍ ശ്രീ. അഗസ്റ്റിന്‍ ഇടമറ്റത്തിന്റേതായുണ്ട്.  തികഞ്ഞ മതവിശ്വാസിയും ദൈവ ക്തനും സഭാസ്‌നേഹിയുമായ ഈ കവിയുടെ കുറേ രചനകള്‍ ഇപ്പറഞ്ഞവയോടു ബന്ധപ്പെട്ടു രചിക്കപ്പെട്ടവയാണ്.  അവയില്‍ പലതും കാവ്യഗുണസ്പര്‍ശമുള്ളവതന്നെ.
കട്ടക്കയം കവിസദസ്സിന്റെ സ്ഥിരം കാര്യദര്‍ശിയായ അഗസ്റ്റിന്‍സാര്‍ ഇടയ്‌ക്കൊക്കെ കവിസദസ്സ് വിളിച്ചു ചേര്‍ക്കാറുണ്ട് ഇപ്പോഴും.  മറ്റു കവികളോടൊപ്പം തന്റെ രചന ഇദ്ദേഹവും അവതരിപ്പിക്കാറുണ്ട്.  വല്ല നോട്ടീസിന്റെയും മറുപുറത്ത് കുത്തിക്കുറിച്ചിട്ടുള്ള കവിത തപ്പിപ്പിടിച്ച് എടുത്തുകൊണ്ടു വന്നിരിക്കും കവി.  കൈയക്ഷരം കാഴ്ചയ്ക്കു കുഴപ്പമില്ലാത്തതാണെങ്കിലും കൂട്ടിയെഴുത്താണെന്നതിനാല്‍ കവിക്കുപോലും വായിച്ചൊപ്പിക്കാന്‍  കഴിയാതെ വരാറുണ്ട് മിക്കപ്പോഴും! ''എന്നതാ ഈ എഴുതി വച്ചിരിക്കുന്നത്!?'' എന്നിങ്ങനെ സ്വന്തം എഴുത്തിനെ കുറ്റപ്പെടുത്തി പിറുപിറുത്തുകൊണ്ട് മൂളിയും തപ്പിത്തടഞ്ഞും കവിതയവതരിപ്പിക്കും കവി.  മറ്റുള്ളവരെഴുതിയ കവിതകള്‍ ഇഷ്ടപ്പെടുന്നപക്ഷം അഭിനന്ദിക്കുന്ന കാര്യത്തില്‍ ഒട്ടും പിശുക്കുകാട്ടാറില്ല ഇദ്ദേഹം.  ഇഷ്ടമെങ്കില്‍ പെരുത്തിഷ്ടം, അനിഷ്ടമെങ്കില്‍ അളവു കുറയ്ക്കാത്ത അനിഷ്ടം- അതാണ് ഇദ്ദേഹത്തിന്റെ രീതി.  ഒരുദാഹരണം: കടമ്മനിട്ടയുടെ ചൊല്‍ക്കവിതകള്‍ക്ക് നല്ല പ്രചാരമുണ്ടായിരുന്ന കാലത്ത് ആ കവിയെയും കവിതയെയും അംഗീകരിക്കാന്‍ കഴിയാത്ത അഗസ്റ്റിന്‍ സാര്‍ കടമ്മനിട്ടയെ വിശേഷിപ്പിച്ചിരുന്നത് 'കടമകെട്ടോന്‍' എന്ന പ്രയോഗംകൊണ്ടായിരുന്നു! 
അഗസ്റ്റിന്‍ ഇടമറ്റം എന്ന പച്ചമനുഷ്യനെക്കുറിച്ച് ഒരു കാര്യം കൂടി പറയട്ടെ: ഏറെനാള്‍ കാണാതിരുന്നതിനുശേഷം അഗസ്റ്റിന്‍സാറിന്റെയടുക്കല്‍ ഒരു സുഹൃത്ത് എത്തുമ്പോഴാണ് ഇദ്ദേഹത്തിന്റെ സ്‌നേഹം ഏറെ വെളിവാകാറുള്ളത്.  നിറഞ്ഞ ചിരിയോടെ, മുഴങ്ങുന്ന ആക്രോശങ്ങളോടെ ആ സുഹൃത്തിനെ സ്വീകരിക്കുന്ന ഇദ്ദേഹത്തിന്റെ മുഖത്തെ ഭാവം ഒന്നു കണ്ടറിയേണ്ടതുതന്നെയാണ്! കവിസദസ്സു കൂടുമ്പോഴും അല്ലാത്തപ്പോഴും, താന്‍ വാങ്ങി സൂക്ഷിച്ചിട്ടുള്ള പലഹാരങ്ങള്‍ അദ്ദേഹം എടുത്തുകൊണ്ടുവരും.  ചിലപ്പോള്‍ അത് ഒരു  പായ്ക്കറ്റ് മിക്‌സചറായിരിക്കും, ചിലപ്പോള്‍ ബിസ്‌ക്കറ്റ്, മറ്റു ചിലപ്പോള്‍ ഈന്തപ്പഴം.  കവിതയ്ക്കും ലോഹ്യത്തിനുമൊപ്പം മറ്റുള്ളവരുമായി, അടുപ്പക്കാരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കുന്ന സ്‌നേഹനിധിയുമാണിദ്ദേഹം.  
മറ്റു പല കാര്യങ്ങളിലുമെന്നപോലെ ആഹാരകാര്യത്തിലും ചിലകണിശങ്ങളൊക്കെയുണ്ട് അഗസ്റ്റിന്‍ സാറിന്.  എല്ലാ ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കയില്ല.  വൃത്തിയും വെടിപ്പുമുള്ളിടത്തു നിന്നേ ഭക്ഷണം കഴിക്കുകയുള്ളു.  പരിസരത്തിരുന്നു ഭുജിക്കുന്നവരുടെ ആര്‍ത്തിയും പരവേശവും കണ്ണില്‍പ്പെട്ടാല്‍ സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് എഴുന്നേറ്റ് പോയെന്നിരിക്കും.  സ്വയം 'തീ വിഴുങ്ങിപ്പക്ഷി'യെന്നു വിശേഷിപ്പിക്കുമാറ് ചൂടുള്ള ആഹാരത്തോടാണ് പഥ്യം.
ഞങ്ങളുടെ ഈ അഗസ്റ്റിന്‍സാര്‍ ഗദ്യവും പദ്യവുമായി ഒത്തിരിയെഴുതിയ ആളാണെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിക്കപ്പെടുന്നത് ഇപ്പോഴാണ്; ഒത്തിരി വൈകിയ വേളയില്‍!   ഈ രചനകള്‍ വായിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ ഇടമറ്റം എന്ന വ്യക്തിയെയും വിയെയും സാമാന്യമായെങ്കിലും ബോദ്ധ്യപ്പെടാന്‍ ഈ പുസ്തകം ഉപകരിക്കട്ടെ എന്നേ ഈ കുറിപ്പെഴുത്തുകാരന്‍ ആഗ്രഹിക്കാവൂ. പ്രാര്‍ത്ഥിക്കാവൂ. .


2015 ഡിസംബർ 28, തിങ്കളാഴ്‌ച

ഭൂതചൈതന്യന്‍


ഗോസ്റ്റ് റൈറ്റര്‍ എന്ന വാക്കിന് മലയാളത്തില്‍ ഒരു ഒറ്റവാക്ക്, നിഘണ്ടു പലതു പരതിയിട്ടും, കണ്ടില്ല. ഭൂതചൈതന്യന്‍ എന്നാണ് ഞാന്‍ അതിനു കൊടുക്കുന്ന പരിഭാഷ. അപരന്റെ ഭൂതകാലാനുഭവങ്ങളുടെ ചൈതന്യം സ്വാംശീകരിച്ച് എഴുതുന്നയാളാണ് യഥാര്‍ഥ  ഗോസ്റ്റ് റൈറ്റര്‍. ഗോസ്റ്റ് റൈറ്ററാകുക എന്നത് മ്ലേച്ഛമായ ഒരു പണിയായി അനേകര്‍ കരുതുന്നുണ്ട്. ഹാസ്യനടന്മാരെ മോശം നടന്മാരായി കാണുന്നതുപോലെയാണിത്. ഹാസ്യം നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന നടനു കഴിയുന്നതുപോലെ ഭംഗിയായി മറ്റു രസങ്ങളും അഭിനയിക്കാന്‍ അവാര്‍ഡുനടന്മാര്‍ക്കൊന്നും കഴിയണമെന്നില്ല. (പ്രേക്ഷകരെ അവരുടെ മുന്‍വിധികളില്‍നിന്ന് അവര്‍പോലുമറിയാതെ മോചിപ്പിക്കേണ്ട ഉത്തരവാദിത്വംകൂടി ഹാസ്യനടന്മാര്‍ക്കുണ്ടെന്നും ഓര്‍മിക്കണം. അവാര്‍ഡു നടന്മാര്‍ ഹാസ്യം അഭിനയിക്കുമ്പോഴും ഈ പരിമിതിയുണ്ടെങ്കിലും ഹാസ്യനടന്മാര്‍ക്കുള്ളത്ര ഇല്ലതന്നെ.)
ഗോസ്റ്റ് റൈറ്റര്‍ ഒളിവിലിരിക്കുന്നയാളായതിനാല്‍ ആരുടെ പേരില്‍ പുസ്തകമെഴുതുന്നുവോ അയാളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നിടത്താണ് വിജയം.
 പ്രശസ്തര്‍ക്കുവേണ്ടി എഴുതുമ്പോള്‍ വേണ്ടിവരുന്നത്ര ബുദ്ധിമുട്ട് അപ്രശസ്തര്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഇല്ലെന്നു പറയണം. എന്നാല്‍ അവരുടെ സംഭാഷണം അവരുടെ കഥനശൈലി ഗ്രഹിച്ച് ഒരു കൃതി എഴുതിക്കൊടുത്താലേ നല്ലൊരു കൃതിയുണ്ടാവൂ. സാധാരണക്കാര്‍ക്കുവേണ്ടി
എഴുതുമ്പോള്‍ ഗോസ്റ്റ് റൈറ്റര്‍ ബുദ്ധിജീവിയാണെങ്കില്‍ അത് പൂര്‍ണമായും വിസ്മരിച്ചിട്ട് എഴുതേണ്ടിവരും.
ഗോസ്റ്റ് റൈറ്റര്‍മാരെല്ലാം മുഴുചെവിയും മുറിക്കൊമ്പും തന്റെ എഴുത്തില്‍ ഏറ്റവും സര്‍ഗാത്മകമായി ഉപയോഗിച്ച് വേദവ്യാസന്‍ പറഞ്ഞുകൊടുത്ത മഹാഭാരതം പകര്‍ത്തിയ ഗണപതിയെ ശരിക്കും മാതൃകയാക്കേണ്ടതുണ്ട്. തന്റെ തകര്‍ക്കപ്പെട്ട അഹന്തയാണ് മുറിക്കൊമ്പായി, തന്റെ തൂലികയായി, ഗോസ്റ്റ് റൈറ്ററും ഉപയോഗിക്കേണ്ടത്. ഒട്ടും പ്രശസ്തി കാംക്ഷിക്കാതെ മഹത്തായ ഈ കര്‍മം നിര്‍വഹിക്കുന്നവര്‍ക്ക് വേറെ ഏതു ജോലിക്കു നല്കുന്നതിലുമധികം പ്രതിഫലം നല്‌കേണ്ടത് സാമാന്യനീതിമാത്രമാണ്. 

NB
ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരു പാടു പോലും ശേഷിപ്പിക്കാതെ ഒടുങ്ങുന്ന ഒച്ചകള്‍ ഒത്തിരിയുണ്ട്.
അവയില്‍ പ്രസക്തമായവ ശേഖരിക്കാനും ഒരുപാടു പേരിലേക്കെത്തിക്കാനും ഒരു സംരംഭം - അതാണ്  e-books CCC (e-books from Centre of Creativity and Culture).
ചെറിയ സദസ്സുകളില്‍ കാര്യഗൗരവത്തോടെയോ നര്‍മബോധത്തോടെയോ സംസാരിക്കുന്നത്, അത് ആരായാലും, മൊബൈല്‍ ഫോണിലെ വോയ്‌സ് റിക്കാര്‍ഡറുപയോഗിച്ച് റിക്കാര്‍ഡുചെയ്ത് ഇ-മെയില്‍ അറ്റാച്ച്‌മെന്റായി അയച്ചുതരിക.  ഒരു ദിവസം മുഴുവനുമുള്ള പരിപാടിപോലും ഒരുമിച്ചു റെക്കാര്‍ഡു ചെയ്യാമെങ്കിലും അയയ്ക്കാനും എഡിറ്റു ചെയ്യാനും ചെറിയ ഫയലുകളായി അയയ്ക്കുന്നതാണ് നല്ലത്. ഇവ ഓഡിയോ എഡിറ്ററുപയോഗിച്ചോ DTP  ചെയ്‌തോ ബ്ലോഗിങ്ങിലൂടെയോ പോഡ്കാസ്റ്റ്ങ്ങിലൂടെയോ ലോകമെങ്ങും എത്തിക്കുക എന്നതാണ് CCC e-books ന്റെ മാര്‍ഗം. ഈ പുതിയസേവനമേഖല പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ 9447858743 അഥവാ 9495033632 എന്നീ മൊബൈല്‍നമ്പരുകളില്‍ ഒന്നിലേക്കു വിളിച്ച് അന്വേഷിക്കുക.

2014 ഫെബ്രുവരി 23, ഞായറാഴ്‌ച

ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍

http://ildc.in/Malayalam/MLindex.aspx
പൂമുഖം | Language Option | ഡൌണ്‍ലോഡുകള്‍ | എപ്പോഴുംചോദിക്കുന്ന ചോദ്യങ്ങള്‍ | Help Manual | ഞങ്ങളെ സമീപിക്കുക (പുതിയ ടോള്‍ ഫ്രീ നമ്പര്‍) | Feedback | Site Map

Download localised version of Bharateeya Open Office Suite and Unicode typing tool in 22 Official Indian Languages.













ഭാരതത്തിലെ നൂറുകോടിയില്‍‍‍പരം ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഭാഷാ സാങ്കേതിക വിദ്യ ഒരു പ്രധാന പങ്കു വഹിക്കുന്നു.

ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ www.ildc.gov.in , www.ildc.in എന്നീ വെബ് സൈറ്റുകളിലൂടെ ഭാരതസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

പ്രധാന ഉപകരണങ്ങളും സേവനങ്ങളും താഴെകൊടുക്കുന്നു...
ഫോണ്ട് കോഡ് പരിവര്‍ത്തകര്‍‍ സ്പെല്‍ ചെക്കര്‍ ഓപ്പണ്‍ ഓഫീസ്
മെസ്സഞ്ചര്‍ ഇ-മെയില്‍ ക്ലയന്‍റ് ഒസിആര്‍ നിഘണ്ടു
ബ്രൗസര്‍ ലിപിമാറ്റം കോര്‍പ്പൊറ വേര്‍ഡ് പ്രൊസസ്സര്‍


മറ്റുള്ളവയും...
News and Events

youtube icon Video Tutorials on use of software tools and utilities in language CD's


2013 ഡിസംബർ 9, തിങ്കളാഴ്‌ച

'കോഴിമുട്ടപ്പാറ'യിലെ നസ്രാണിവിഷാദയോഗം

(പുസ്തകാസ്വാദനം - ജോസാന്റണി)
കവി
വര്‍ഗീസാന്റണി (phone : 9526335648)
ഡിസി ബുക്‌സ് കോട്ടയം
'
നസ്രാണിവിഷാദയോഗം' എന്ന ശ്രീ വര്‍ഗീസാന്റണിയുടെ കവിതാസമാഹാരത്തിന്റെ 'കോഴിമുട്ടപ്പാറയിലെ വെളിപ്പെടല്‍' എന്ന ആമുഖത്തില്‍ ശ്രീ വര്‍ഗീസാന്റണി വ്യക്തമാക്കിയിട്ടുള്ള കാവ്യസത്യം ഇതാണ്: ''പ്രകൃതിയിലെ അന്തമറ്റ രൂപങ്ങളാണ് അന്തമറ്റ കാവ്യരൂപങ്ങളായി മാറുന്നത്. സ്ഥൂലപ്രകൃതിയില്‍ നിന്ന് സൂക്ഷ്മപ്രകൃതിയിലേക്കുള്ള സഞ്ചാരമാണ് കവിത......
കോഴിമുട്ടപ്പാറ തൃശൂരിലെ വെള്ളിക്കുളങ്ങരയിലുള്ള ലോകാക്ഭുതമാണ്.
......അസാധ്യമായ പലതും മനുഷ്യന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ഒരു കോഴിമുട്ട ഓരംകുത്തി നിറുത്താന്‍ മനുഷ്യനു സാധിച്ചിട്ടില്ല കോഴിമുട്ടയുടെ വെല്ലുവിളി പ്രകൃതി ഏറ്റെടുത്തു പ്രകൃതിയുടെ കരവിരുതിന്റെ, കരള്‍വിരുതിന്റെ, പ്രകടനമാണ് കോഴിമുട്ടപ്പാറ.
......കോഴിമുട്ട ഫലിതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ ഫലിതമാണ്. മുട്ടയും പാറയും തമ്മിലുള്ള പൊരുത്തക്കേടാണ് അതിനെ ഫലിതമാക്കുന്നത്......കോഴിമുട്ട അത്ഭുതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ അത്ഭുതമാണ്. പേരില്‍ കുടികൊള്ളുന്ന ഹാസ്യം നേരില്‍ അത്ഭുതമായി മാറും. വേണമെങ്കില്‍ വീരവും രൗദ്രവും അതില്‍ ദര്‍ശിക്കാം. ശൃംഗാരം അതിലില്ലെങ്കിലും അതിനരികിലുണ്ട്.മേല്‍പ്പറഞ്ഞ രസങ്ങളിലൂടെയെല്ലാം കടന്നുപോയി കുറച്ചുനേരം കണ്ണടച്ചിരുന്നാല്‍ ശാന്തരസവും ഉണരും. അതുകൊണ്ട് കോഴിമുട്ടപ്പാറ ഒരു മഹാകാവ്യമാണ്.''
വര്‍ഗീസാന്റണിയുടെ കവിത വര്‍ഗീസാന്റണിയുടെമാത്രം ശൈലിയിലുള്ള കവിതയാണ്. ഇതിനെ ഒരു കള്ളിയിലും ഇട്ടുവയ്ക്കാവുന്നതല്ല. ഇവ കാല്പനികമോ ആധുനികമോ അത്യന്താധുനികമോ ആധുനികോത്തരമോ ഉത്തരാധുനികമോ ഒന്നുമല്ല. ഓരോ ആസ്വാദകന്റെയും അനുഭവങ്ങളോടും അറിവുകളോടും പ്രതിപ്രവര്‍ത്തിച്ച് ഉരുത്തിരഞ്ഞുവരേണ്ട അര്‍ഥതലങ്ങളാണ് ഓരോ കവിതയിലും ഉള്ളത്.
ആദ്യവായനയ്ക്ക് സുലളിതമെങ്കിലും ആലോചനാമൃതം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കുറെ വരികള്‍ ഇവിടെ ഉദ്ധരിച്ചാല്‍ മതി എന്നാണ് ആദ്യം തോന്നിയത്. താഴെ കൊടുക്കുന്ന വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഞാനൊരു പ്രതിസന്ധിയിലായി.
''കൊതുകുകടി മനുഷ്യപക്ഷവീക്ഷണമാണ്.
കുടിയാണ് കൊതുകുപക്ഷം.
ചോരകുടിച്ചാലും വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയില്ലവ, ഉന്മീലനം ചെയ്യും.
കൊഴിഞ്ഞൂ ഉന്മൂലനസിദ്ധാന്തം.
വിരിഞ്ഞൂ ഉന്മീലനത്തിന്റെ ഉപനിഷത്ത്.''
ആധുനികോത്തരകവിതയുടെ വാച്യാര്‍ഥം കൃത്യമായറിയാന്‍ ശബ്ദതാരാവലിയില്‍ നോക്കാന്‍ ഇടയാകരുതല്ലോ. ഉന്മീലനം എന്ന വാക്കിന്റെ അര്‍ഥമറിയാന്‍ എനിക്ക് ശബ്ദതാരാവലിയില്‍ നോക്കേണ്ടിവന്നു. കണ്ണുതുക്കല്‍, ഉണരല്‍ എന്നാണ് അതിനര്‍ഥം. വലിയ അര്‍ഥതലങ്ങളുള്ള വാക്കാണിത്. അപ്പോള്‍ ഇവിടത്തെ കൊതുക് വെറും കൊതുകായിരിക്കില്ല. ഈ ഏതാനും വരികള്‍ക്കുള്ളില്‍, കൃത്യമായി വിശദീകരിക്കാനാവാത്ത അഗാധമായ ചില ധ്വനിതലങ്ങള്‍, മുട്ടയിലെ കരുപോലെ ഉണ്ട്. എനിക്കു കൂടുതല്‍ വിശദീകരിക്കാനാവുന്നില്ല.
അതേ. ഈ പുസ്തകം 'കോഴിമുട്ടപ്പാറ'പോലെതന്നെ ഒരു മഹാകാവ്യമാണ്. പ്രകൃതി തന്നിലുള്ള ഫലിതവും അത്ഭുതവും സ്വയം നോക്കിക്കണ്ടപ്പോള്‍ കോഴിമുട്ടപ്പാറ ഉണ്ടായതുപോലെതന്നെയാണ് വര്‍ഗീസാന്റണി പ്രകൃതിയിലുള്ള ഫലിതവും അത്ഭുതവും നോക്കിക്കണ്ടപ്പോള്‍ ഈ പുസ്തകത്തിലെ കവിതകളോരോന്നും ഉണ്ടായത്.
ആമയെപ്പറ്റിയുള്ള നാലു കവിതകളിതിലുണ്ട്. 'കൂര്‍മ്മാധിപത്യം', 'ആമ & അവതാരക', 'ഗ്രാന്റ് ഫിനാലെ', 'വീടുണ്ടാക്കി മുടിഞ്ഞ ആമയില്ലല്ല. ആമ എന്ന പ്രതീകത്തിന് നാലുകവിതകളിലും വ്യത്യസ്തമായ ഊന്നലുകളാണ് എന്നു നാം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യകവിതയില്‍ വേദങ്ങള്‍ വീണ്ടെടുത്ത ആദ്യാവതാരമായ ആമ പറയുന്നു: ''ഞങ്ങള്‍ വഹിക്കുന്ന അറിവിന്റെ മഹാഭാര(ത)ത്തെയാണ് മന്ദതയെന്നും നിസ്സംഗതയെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.''
രണ്ടാമത്തെ കവിതയില്‍ ആമ പറയുന്നു: ''പരാജയത്തിലുമുണ്ടൊരു സാധ്യത. മുയല്‍ ആരംഭിച്ചത് പൂജ്യം ശതമാനം പരാജയസാധ്യതയില്‍നിന്നാണ്. ഞാന്‍ ആരംഭിച്ചത് പൂജ്യം ശതമാനം വിജയസാധ്യതയില്‍നിന്നും. പൂജ്യം എന്നെ ഹരം കൊള്ളിക്കുന്നു.''
മൂന്നാമത്തെ കവിതയില്‍ ഉള്ള രണ്ട് ഉള്‍ക്കാഴ്ചകള്‍ കാണുക: ''ആമയിലെ 'ആ' ലോപിച്ചും 'മ' ഇരട്ടിച്ചുമാണ് അമ്മ എന്ന വാക്കുണ്ടായത്.''
''ആമദേഹവും മുയല്‍മനവും തമ്മിലുള്ള അനാദിയായ മത്സരത്തില്‍ ആമ ഒരിക്കലും ജയിച്ചിട്ടില്ല.''
നാലാമത്തെ കവിതയിലെ ഏതാനും ഉള്‍ക്കാഴ്ചകള്‍ കൂടി കാണുക:
''ഗുഹയിലോ മരച്ചുവട്ടിലോ അല്ല വീടിന്റെ ഉത്പത്തി ആമയുടെ മുതുകിലാണ്.
....വീടു മുതുകിലുള്ളവന് എങ്ങുമെത്താന്‍ ധൃതിയില്ല...
വീടും വീട്ടുകാരനും രണ്ടെന്ന ദൈ്വതമില്ലാത്തതതിനാല്‍ ഗൃഹാതുരത്വമില്ല.''
തുറന്നു പറയട്ടെ, ഈ പുസ്തകം വാങ്ങാനും വായിക്കാനും വായനക്കാര്‍ക്കു പ്രചോദനമേകുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ട് എനിക്കു ശ്രദ്ധേയമെന്നു തോന്നുന്ന കുറെ വരികള്‍ ഉദ്ധരിക്കുകയേ ഞാന്‍ ഇനിയും ചെയ്യുന്നുള്ളു.
''ഒരൊറ്റ വാക്കേയുള്ളൂ, അല്ല, ശബ്ദമേയുള്ളൂ - കൊക്കൊക്കോ
അര്‍ഥശൂന്യം, അതിനാല്‍ പ്രതിധ്വനിക്കും ഏതര്‍ഥവും.'' (മുട്ടയിട്ടാല്‍ ആര്‍ക്കമിഡീസാകും)
''കടുകോളം കാരണത്തില്‍നിന്ന് കടലോളം കാര്യങ്ങളുണ്ടാകുന്നതിനോളം അത്ഭുതമെന്തുണ്ട്?
മറിച്ചാകുന്നതിനോളം ചിരിയെന്തുണ്ട്?'' (തലനാരിഴയുടെ വ്യത്യാസങ്ങള്‍)
''അവസാന അത്താഴത്തിന്റെ ആസന്ന ദുരന്തമൂര്‍ച്ചയിലേക്ക്
ഓര്‍ക്കാപ്പുറത്തൊരു കോഴി പറന്നാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?''(കോഴി മൂന്നുവട്ടം കൂകുംമുമ്പ്)
''ഭക്ഷണമാണഖിലസാരമൂഴിയില്‍ ഭക്ഷണമില്ലാക്ഷണമില്ല'' (അഖിലസാരമൂഴിയില്‍)
ചഞ്ചലഭാഷിണി*യാല്‍ അചലങ്ങള്‍പോലും ചഞ്ചലമായ്''
*മൊബൈല്‍ഫോണ്‍ (പരിധിക്കകത്തോ പുറത്തോ)
''ഫ! ചൂലേയെന്നു മാനക്കേടില്‍ മുക്കിയ രൂപകമോങ്ങി അകത്തുള്ളവള്‍
കുറ്റിച്ചൂലളന്നു, അധഃപതനത്തെ.'' (തെങ്ങിന്റെ ആത്മഗതം)
''ആത്മഹത്യ ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ താഴേക്കു ചാടാറുള്ളൂ
എന്നു പറഞ്ഞപ്പോള്‍ നീ കാടുമുഴക്കിച്ചിരിച്ചു.'' (ജലപതനം)
''കടിച്ചു ചോരകുടിച്ചു കൊല്ലുന്നു കൊതുകോളം തെറ്റുകള്‍
ആനയോളം ശരികളെ.'' (സ്ത്രീയേ എനിക്കും നിനക്കും)
''ഏതിന്‍ ഷട്ടറിടും രണ്ടാം വരവില്‍?
നിര്‍ഗോളീകരണം, ആഗോളതാപശമനം, പില്‍ക്കാല സോഷ്യലിസം?''
('സെന്‍' തോമസിന്റെ സുവിശേഷത്തില്‍ എഡിറ്റര്‍ ചെയ്തത്)
''മനുഷ്യനു മനുഷ്യനെയും ദൈവത്തെയും പിശാചിനെയും മാറിമാറി വിളിക്കാം
ദൈവത്തിനു വിളിക്കാന്‍ ദൈവമില്ല, മനുഷ്യനേയുള്ളൂ.'' (വിശ്വവിഖ്യാതമായ ചെവികള്‍)
''എവറസ്റ്റ് കീഴടക്കുന്നവര്‍ എവറസ്റ്റിനു കീഴടങ്ങും
ഉലകമേ ചൂടിക്കരുത് ജേതാവിന്റെ മുടി
പരാജയശ്രീലാളിതന്‍ ഞാന്‍'' (എവറസ്റ്റാരോപണം)