Welcome to C.V. Kunhuraman.com:
'via Blog this'
2013 മേയ് 24, വെള്ളിയാഴ്ച
2013 മേയ് 14, ചൊവ്വാഴ്ച
ചെല്ലമ്മ അതിരമ്പുഴയുടെ രണ്ടു കവിതകള്‍
ആര്?
ഇന്നിവിടെത്തിയതാര്?
തോല്‍ക്കാത്ത വീഥികള്‍ തോറും ഞെരിഞ്ഞിലിന്
മുള്ളു വിതറിയതാര്?
സ്നേഹനീര്‍ക്കുമ്പിള്‍ ജലത്തിലും പാഷാണ-
ഭസ്മം കലക്കിയതാര്?
ദാഹിച്ചുനില്ക്കും പഥികന് പൊരിച്ചിലില്‍
വീണു പിടയുന്നു, കണ്ടോ?
നന്മതന് ഗോപുരവാതില്ക്കല്‍ത്തന്നെയാം
തിന്മയാം വേതാളം നില്‍ല്പ്പൂ
ദംഷ്ട്രകള്‍ കാട്ടി ഭയപ്പെടുത്തും വിധം
മാര്‍ഗമടഞ്ഞു നില്ക്കുന്നു
മാനസപുഷ്പം
മഞ്ഞിന്‍കണികപോല്‍ മിന്നിത്തിളങ്ങുന്നമാനസപുഷ്പത്തിലല്ലോ
കണ്ണുനീരുപ്പു നുണഞ്ഞവള്‍, കണ്ണകി
പൂമ്പാറ്റയായണയുന്നു
നിര്‍മ്മലചിന്താമധു നുകര്‍ന്നീടവെ
കണ്ണകി സൗമ്യയായ് മാറും
കാതരഭാവം മനസ്സിന്റെ ചെപ്പിലെ
നീര്‍മണി മുത്താക്കി മാറ്റും
എന്നും പ്രതീക്ഷതന്‍ മുറ്റത്തു നില്ക്കുന്ന
മാനസപുഷ്പമാണല്ലോ
നിത്യം കവിതയായ് പൂക്കുന്നതിങ്ങുവ-
ന്നാസ്വദിച്ചീടുവിന്‍ നിങ്ങള്‍!
2013 മേയ് 13, തിങ്കളാഴ്ച
സമന്വയം
വി.ജെ.വടാച്ചേരി
അലിഞ്ഞിരിക്കുന്നു നിശ്ശൂന്യതതന്നില്‍
എനിക്കുള്ളീശ്വരന്‍ ത്രിമൂര്‍ത്തിനാമമായ്
നിനക്കുള്ളീശ്വരന്‍ ത്രിയേക ദൈവമായ്
അവനുമുണ്ടീശ, നവന്റെയള്ളാഹു!
ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!
കടലലകളില്‍ ലവണമെന്നപോല്‍
ലയിച്ചിരിപ്പവന്‍ ദയാപരനീശന്‍
അവനെ നാം വൃഥാ തെരുവോരങ്ങളില്‍
ത്രിശൂലച്ചോട്ടിലോ കുരിശിന് മൂട്ടിലോ
ശശികലയുടെ പടം വരഞ്ഞതാം
കുടത്തിനുള്ളിലോ ധനങ്ങളര്‍പ്പിച്ചു
കരഗതമാക്കാന്‍ ശ്രമിപ്പിലാകുമോ?
നിനയ്ക്കില്‍ മാരിവില്‍ നിറങ്ങളേഴുമേ
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന് നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന് സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!
അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന് നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന് സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!
അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!
2013 മാർച്ച് 28, വ്യാഴാഴ്ച
2013 മാർച്ച് 10, ഞായറാഴ്ച
2013 മാർച്ച് 9, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)